2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡല്‍ഹി വംശഹത്യ: ബി.ജെ.പി എം.എല്‍.എ അടക്കമുള്ള പ്രതികള്‍ക്ക് അന്വേഷണം പോലും നടത്താതെ ക്ലീന്‍ചിറ്റ് നല്‍കിയ ഡല്‍ഹി പൊലിസിന് 25,000 പിഴയിട്ട് കോടതി

 

ന്യൂഡല്‍ഹി: 2020 ഡല്‍ഹി വംശഹത്യയില്‍ കണ്ണിന് വെടിയേറ്റ മുഹമ്മദ് നാസിര്‍ എന്നയാളുടെ പരാതിയില്‍ അന്വേഷണം പോലും നടത്താതെ കേസ് ക്ലോസ് ചെയ്തതിനെതിരെ കോടതി. സംഭവത്തില്‍ ഡല്‍ഹി പൊലിസിനെതിരെ കോടതി 25,000 പിഴയിടുകയും ചെയ്തു.

ബി.ജെ.പി മുന്‍ എം.എല്‍.എ നരേഷ് ഗൗര്‍ ഉള്‍പ്പെടെ ആറു പ്രതികളുടെ പേര് വ്യക്തമായി തന്നെ മുഹമ്മദ് നാസിര്‍ പരാതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ അന്വേഷണം പോലും നടത്താതെ പൊലിസ് പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.

പൊലിസിന്റെ നടപടി ഞെട്ടിക്കുന്നതും അപമാനകരവുമാണെന്ന് കോടതി പറഞ്ഞു. സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധി പാലിക്കാന്‍ ഡല്‍ഹി പൊലിസ് തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

പ്രതികളെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിച്ചതെന്നും കോടതി വിമര്‍ശിച്ചു. ഡല്‍ഹി പൊലിസിനെതിരെ മുഹമ്മദ് നാസിറിന് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഡല്‍ഹി പൊലിസ് കമ്മിഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

2020 ഫെബ്രുവരിയില്‍ സി.എ.എ വിരുദ്ധ സമരം നടക്കുന്നതിനിടെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തില്‍ 50 ലേറെ പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.