2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പോക്‌സോ കേസുകളിലും അട്ടിമറികള്‍; മലപ്പുറത്ത് പഴുതുകളിലൂടെ രക്ഷപ്പെട്ടത് പത്ത് പ്രതികള്‍

   

മലപ്പുറം: പോക്‌സോ കേസ് പ്രതിയായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത് കഴിഞ്ഞ ദിവസം. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്‌റഫിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ പോക്‌സോ കേസില്‍ പിടിയിലാകുന്നത് മൂന്നാം തവണയാണ്. മൂന്നു തവണയും പിടിയിലായത് മൂന്നു സ്‌കൂളുകളില്‍ വെച്ച്. ഇരകളെല്ലാം സ്‌കൂളിലെ വിദ്യാര്‍ഥികളും. മലപ്പുറം ജില്ലയില്‍ ഇത് ആദ്യത്തെ സംഭവമേയല്ല. ഇതിനോടകം പോക്‌സോ കേസില്‍ അറസ്റ്റിലായ പത്തോളം അധ്യാപകര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചതായി മലപ്പുറത്തെ ചൈല്‍ഡ് ലൈന്‍ കോ ഓഡിനേറ്റര്‍ അന്‍വര്‍ പറയുന്നു.
പൊലിസ് നടപടി ദുര്‍ബലമാകുന്നു. വേട്ടക്കാരെ നിയമസംവിധാനങ്ങള്‍ പിന്തുണക്കുന്നു. കേസുകള്‍ കുറച്ചുകാലം മുന്നോട്ടുപോകും. പിന്നീട് ഒത്തുതീര്‍പ്പുകളോ മറ്റോ ശക്തമാകുമ്പോള്‍ ഇരകളും ബന്ധുക്കളും വഴങ്ങുന്ന പ്രവണതയും കൂടുകയാണ്.

കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ വള്ളിക്കുന്ന് സ്വദേശി അഷ്‌റഫിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇത് മൂന്നാം തവണയാണ് വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ഇയാള്‍ അറസ്റ്റിലാകുന്നത്.

പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്നപ്പോഴായിരുന്നു അഷ്‌റഫ് മുന്‍പ് അറസ്റ്റിലായത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചൈല്‍ഡ് ലൈനില്‍ നിരവധി പരാതികളാണ് ലഭിക്കുന്നത്. എന്നാല്‍ കേസ് വിചാരണ ആരംഭിക്കും മുമ്പേ ഒത്തുതീര്‍പ്പിലെത്തുന്നു. കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച അര്‍ദ സഹോദരന്റെ കേസ് ഒത്തുതീര്‍പ്പിലെത്തിയത്. ഇത്തരം കേസുകള്‍ വര്‍ധിക്കുമ്പോഴും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ലന്നതാണ് ഖേദകരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.