ന്യൂഡല്‍ഹി: താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന ബി.ജെ.പി നേതാവിന്റെ വാദങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. പാര്‍ട്ടിയില്‍ ചേരുന്ന കാര്യം സച്ചിനുമായി സംസാരിച്ചുവെന്ന് ബി.ജെ.പി നേതാവ് റീത്ത ബഹുഗുണ ജോഷി ഒരു ടി.വി ചാനലിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരിക്കുന്നത്.
‘സച്ചിനുമായി സംസാരിച്ചെന്ന് റീത്ത ബഹുഗുണ ജോഷി പറഞ്ഞു. അവര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറോടായിരിക്കും സംസാരിച്ചിട്ടുണ്ടാവുക. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവര്‍ക്കില്ല.’- സച്ചിന്‍ പറഞ്ഞു.
പ്രമുഖ നേതാവ് ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പിയിലേക്ക് അടുത്തതാരാണ് പോകുന്നതെന്ന തരത്തില്‍ ചര്‍ച്ചകളും സജീവമായിരുന്നു. ചര്‍ച്ചകളില്‍ സച്ചിന്റെ പേരും മുഖ്യമായും ഉയര്‍ന്നുവന്നിരുന്നു. അതേസമയം, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള സച്ചിന്റെ അഭിപ്രായവ്യത്യാസം ഇതുവരെ പരിഹരിക്കപ്പെടാത്തതിനാലും റീത്തയുടെ അവകാശവാദം വലിയ ചര്‍ച്ചയായിരുന്നു.
Comments are closed for this post.