തിരുവനന്തപുരം: പൊലീസില്‍ നായയെ വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് കമാന്‍ഡന്റ് എ.എസ് സുരേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ക്രമക്കേട് നടന്നെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നായകള്‍ക്കും അവയുടെ ഭക്ഷണത്തിനുമുള്ള ഇടപാടുകളിലും ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.
നായക്കുട്ടികളെ വന്‍വില കൊടുത്താണ് പഞ്ചാബില്‍ നിന്നു രാജസ്ഥാനില്‍ നിന്നും വാങ്ങിയത്. മറ്റ് സേനകള്‍ വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് നായക്കുട്ടികളെ വാങ്ങിയതെന്ന് പരിശോധനയില്‍ കണ്ടെത്തി. തിരുവനന്തപുരത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്നാണ് നായ്ക്കള്‍ക്ക് വേണ്ടി ഉയര്‍ന്ന നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നത്. 125 നായകളെ പരിശീലിപ്പിക്കാനുള്ള സൗകര്യം പൊലിസ് അക്കാദമിയില്‍ ഉണ്ടെന്നിരിക്കെ താരതമ്യേന സൗകര്യമില്ലാത്ത കുട്ടിക്കാനം പോലുള്ള ക്യാംപുകളില്‍ നായകളെ പരിശീലിപ്പിക്കുന്നതായും വിജിലന്‍സിന്റെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി.
Comments are closed for this post.