തിരുവനന്തപുരം: കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍. ഡി.ആര്‍ അനില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഒഴിയും. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെ എം.ബി. രാജേഷ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കത്ത് വിവാദത്തില്‍ നഗരസഭാ കവാടത്തില്‍ നടത്തിവരുന്ന സമരം നിര്‍ത്തും.
താന്‍ കത്തെഴുതിയെന്ന് ഡി ആര്‍ അനില്‍ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയത്. മറ്റ് ഭരണപരമായ പ്രശ്‌നങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പരിഹരിക്കാനും പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയതായി ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
Comments are closed for this post.