2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ന്യൂയോര്‍ക്കിനെ കാര്‍ന്നുതിന്ന് കൊറോണ: മരിച്ചവരില്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ 50 ജീവനക്കാരും

 

ന്യൂയോര്‍ക്ക്: മെട്രോ പോലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ 50 ജീവനക്കാര്‍ കൊവിഡ് 19 മൂലം മരിച്ചതായി ചെയര്‍മാന്‍ പാറ്റ് ഫോയ ഏപ്രില്‍ 10 വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം.ടി.എയുടെ ആകെയുള്ള 72,000 ജീവനക്കാരില്‍ 1900 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 5200 ജീവനക്കാര്‍ ക്വാറന്റീനില്‍ ഇപ്പോഴും കഴിയുന്നു.

ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന 1,800 പേര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതായി ചെയര്‍മാന്‍ അറിയിച്ചു.അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വെള്ളിയാഴ്ച കുറവുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനേക്കാള്‍ കുറവനുഭവപ്പെട്ടത് പ്രതീക്ഷ നല്‍കുന്നതാണെന്നും രോഗത്തിന്റെ ഗൗരവം പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞുവരുന്നുവെന്നും ഏപ്രില്‍ 10ന് വൈകിട്ട് ഗവര്‍ണറുടെ പ്രസ്സ് ബ്രീഫിങ്ങില്‍ പറഞ്ഞു.

ന്യുയോര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ ലഭിച്ച ഔദ്യോഗിക കണക്കനുസരിച്ചു വൈറസ് മൂലം മരിച്ചവരുടെ എണ്ണം 5065 ഉം, പോസിറ്റിവായി കണ്ടെത്തിയവരുടെ എണ്ണം 93,000 ആയി ഉയര്‍ന്നിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.