2021 October 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫെയ്‌സ് മാസ്‌കുകള്‍; തലമുറകള്‍ നീണ്ടുനില്‍ക്കുന്ന ഒരു പാരിസ്ഥിതിക ദുരന്തം

ലോകമെമ്പാടുമുള്ള മിക്കവാറും പൊതു ഇടങ്ങളിലും മാസ്‌ക് ധരിക്കുന്നത് ഇപ്പോള്‍ ആരോഗ്യപരമായ ആവശ്യകതയേക്കാളുപരി നിയമപരമായ ആവശ്യകതയാണ്. എന്നാല്‍ അവ നിര്‍ബന്ധിതമാകുന്നതിനു മുമ്പുതന്നെ, മാസ്‌കുകള്‍ പരിസ്ഥിതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുതുടങ്ങി.

ഹോങ്കോങ്ങിലെ ഒരു ബീച്ച് വൃത്തിയാക്കുന്നതിനിടെ ഫെബ്രുവരി മാസത്തില്‍ 100 മീറ്റര്‍ ചുറ്റളവില്‍ ലഭിച്ചത് 70 മാസ്‌കുകളാണ്. ഒരാഴ്ചയ്ക്ക് ശേഷം 30 എണ്ണം കൂടി പ്രത്യക്ഷപ്പെട്ടു. മെഡിറ്ററേനിയനില്‍, മാസ്‌കുകള്‍ ജെല്ലിഫിഷ് പോലെ കടലില്‍ പൊങ്ങിക്കിടക്കുന്നതായും കാണപ്പെട്ടു

കൊറോണ വ്യാപിക്കുന്നതിനിടെ ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിക്കാന്‍ ദശലക്ഷക്കണക്കിന് ആളുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അവ എങ്ങനെ സുരക്ഷിതമായി നശിപ്പിക്കണമെന്നോ പുതുക്കി ഉപയോഗിക്കണമെന്നതിനെക്കുറിച്ചോ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങി, ആളുകള്‍ പുറത്തിറങ്ങുമ്പോള്‍, ആഗോളതലത്തില്‍ ഓരോ മാസവും കോടിക്കണക്കിന് മാസ്‌കുകള്‍ ആവശ്യമാണ്. ഇതിനാലിപ്പോള്‍, മെച്ചപ്പെട്ട മാലിന്യ സംസ്‌കരണമില്ലാതെ, ലോകം ഒരു പാരിസ്ഥിതിക ദുരന്തം നേരിടുകയാണ്.

ഭൂരിഭാഗം മാസ്‌കുകളും നിര്‍മ്മിക്കുന്നത് ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്നാണ്, ഉപേക്ഷിച്ചാല്‍ പരിസ്ഥിതിയില്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ വരെ നിലനില്‍ക്കും. ഇതിനര്‍ത്ഥം അവ പരിസ്ഥിതിയെയും ആളുകളെയും വളരെയധികം മോശമായി ബാധിക്കും.

സാധാരണഗതിയില്‍ ഒരു പ്ലാസ്റ്റിക് സര്‍ജിക്കല്‍ മാസ്‌കില്‍ ഏഴു ദിവസം വരെ വൈറസ് നിലനില്‍ക്കുമെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ വലിച്ചെറിയുന്ന ഈ മാസ്‌കുകളിലൂടെ മാലിന്യം ശേഖരിക്കുന്നവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് കൊവിഡ് പടരാന്‍ സാധ്യതയുണ്ട്.

ഇതുമാത്രമല്ല, മൃഗങ്ങളേയും ചെടികളേയും വരെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

എന്തുചെയ്യാം?

വീണ്ടും ഉപയോഗിക്കാവുന്ന തുണികൊണ്ടുള്ള മാസ്‌കുകള്‍ ഉപയോഗിക്കുക. നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാസ്‌ക് പതിവായി കഴുകുക.

പുറത്തിറങ്ങുമ്പോള്‍ കൈയ്യില്‍ മറ്റൊരു മാസ്‌ക് കൂടി കരുതുക, അതിനാല്‍ നിങ്ങള്‍ ധരിക്കുന്ന മാസ്‌ക് നനയുകയോ മറ്റ് ബുദ്ധിമുട്ടുകളുണ്ടാവുകയോ ചെയ്താല്‍ ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍ വാങ്ങിക്കേണ്ട അവസ്ഥയുണ്ടാവുകയില്ല.

നിങ്ങള്‍ക്ക് ഒരു ഡിസ്‌പോസിബിള്‍ മാസ്‌ക് ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായാല്‍, അത് വീട്ടിലേക്ക് കൊണ്ടുപോകുക, ശരിയായ രീതിയില്‍ സംസ്‌കരിക്കുക.

ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍ റീസൈക്ലിംഗ് ബിന്നില്‍ നിക്ഷേപിക്കരുത്.

ഇനി എന്തുതന്നെ ഉണ്ടായാലും ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍ വലിച്ചെറിയാതെ സൂക്ഷിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.