2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സഊദിയിൽ തൊഴിലിടങ്ങളിലും കൊവിഡ് വാക്‌സിൻ നിർബന്ധം; തിയ്യതി ഉടൻ പ്രഖ്യാപിക്കും

അബ്‌ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയിൽ തൊഴിലിടങ്ങളിൽ പ്രവേശിക്കാൻ കൊവിഡ് വാക്‌സിൻ നിർബന്ധമാക്കി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം. രാജ്യത്തെ പൊതു, സ്വകാര്യ, നോൺ പ്രോഫിറ്റ് മേഖലകളിൽ അടക്കം തൊഴിലിടങ്ങളിൽ പ്രവേശിക്കാൻ വാക്‌സിൻ എടുക്കൽ നിബന്ധനയായാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഇത് പ്രാബല്യത്തിൽ വരുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. തിയ്യതി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

തൊഴിൽ മേഖലകളിലെ വനിത, പുരുഷ തൊഴിലാളികൾക്കും വാക്‌സിൻ നിർബന്ധമാണെന്നും ഇത് പ്രാബല്യത്തിൽ വരുന്ന തിയ്യതി ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. തൊഴിൽ മേഖലയിൽ മറ്റു ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.