2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോപ്പയില്‍ ഇനി ഫുട്‌ബോള്‍ വസന്തം

മല്‍സരങ്ങള്‍ പുലര്‍ച്ചെ 2.30, 4.30, 5.30, 7.00
മല്‍സരങ്ങള്‍. സോണി ഇ. എസ്. പി. എില്‍ തല്‍സമയം

ഹാറൂന്‍ റഷീദ്

ലാ ലീഗ, ബുണ്ടസ് ലീഗ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫ്രഞ്ച് ലീഗ് എന്നിങ്ങനെയുള്ള ലീഗ് ഫുട്‌ബോള്‍ മാമാങ്കങ്ങള്‍ക്ക് ശേഷം കോപ്പാ അമേരിക്ക ഫുട്‌ബോള്‍ വസന്തം വിരുന്നെത്തുന്നു. കായിക ആസ്വാദകര്‍ക്കിത് വീണ്ടും ആസ്വാദനത്തിന്റെ ഉറക്കമില്ലാത്ത രാത്രികള്‍.

 

ജൂണ്‍ നാലുമുതല്‍ അമേരിക്കയിലെ പത്തുവേദികളിലായി കോപ്പയിലെ പന്തുരുളുകയാണ്. പിന്നീടുള്ള 23 ദിവസങ്ങളില്‍ ഫുട്‌ബോള്‍ ആസ്വാദകരുടെ കണ്ണും കാതും അമേരിക്കയിലേക്കായിരിക്കും. അതേ ആഴ്ചയില്‍ തന്നെ യുറോ കപ്പിനും കിക്കോഫ് ആകുതോട രാവ് മുഴുവന്‍ നീളുന്ന ഫുട്‌ബോല്‍ മാമാങ്കം കണ്‍ കുളിര്‍ക്കെ ആസ്വദിക്കാന്‍ തയ്യാറായിരിക്കുകയാണ് ഫുട്‌ബോള്‍ ആസ്വാദകര്‍. എ. ബി. സി. ഡി എന്നിങ്ങനെ നാലു ഗ്രൂപ്പുകളാക്കി തിരിച്ചാണ് മല്‍സരം. ലാറ്റിനമേരിക്കന്‍ വന്‍കരയിലെ ശക്തരായ പരഗ്വായും കൊളംബിയയും ഉള്‍കൊള്ളുന്നത് ആഥിദേയരുടെ ഗ്രൂപ്പായ എ ഗ്രൂപ്പ്. കപ്പില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ഇറങ്ങുന്ന അമേരിക്കക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മരണക്കളി പുറത്തെടുക്കേണ്ടി വരും. കഴിഞ്ഞ ദിവസം അമേരിക്ക ബൊളീവിയയുമായി നടത്തിയ സന്നാഹ മല്‍സരത്തിലെ 4-0ത്തിന്റെ വിജയം അമേരിക്കയുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

 

എന്നാലും ശക്തമായ പ്രധിരോധത്തിലൂടെ പിടിച്ചു നില്‍കാന്‍ കഴിവുള്ള കോസ്റ്റാറിക്കയോടടക്കം അമേരിക്കക്ക് വിയര്‍പ്പൊഴുക്കേണ്ടി വരും. അമേരിക്കന്‍ മുന്നേറ്റ നിരതാരം ഗ്യാസി ഡെംപ്‌സി രണ്ടു ഗോള്‍ നേടി ടീമും താനും ഒട്ടും മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട്. ഡെംപ്‌സിയായിരിക്കും അമേരിക്കന്‍ മുേന്നറ്റത്തിന്റെ കുന്തമുന. ഗ്രൂപ്പ് ബി യില്‍ ബ്രസീലിന് കാര്യമായ വെല്ലുവിളികളില്ലെങ്കിലും ഇക്വഡോറിനോട് ജയിക്കണമെങ്കില്‍ ബ്രസീലിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ തന്നെ പുറത്തെടുക്കേണ്ടി വരും.

 

അത്ര ശക്തരല്ലാത്ത ഹെയ്ത്തിയും പെറുവുമാണ് ബി ഗ്രൂപ്പില്‍ ബ്രസീലിന്റെ എതിരാളികളായി രംഗത്തുള്ളത്. നെയ്മറില്ലാത്ത ബ്രസീലിന് കാര്യമായ നീക്കങ്ങളൊന്നും നടത്താനാകില്ലൊണ് ഗ്രൂപ്പിലെ എതിരാളികളുടെ കണക്കുകൂട്ടലുകള്‍. സൗഹൃദ മല്‍സരങ്ങളില്‍ ബ്രസീലിന്റെ പുതുമുഖ താരം ഗബ്രിയേല്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പനാമക്കെതിരേയുള്ള മല്‍സരത്തില്‍ ഗോള്‍ നേടാനും ഗബ്രിയേലിനായി. ഗോളിന്റെ എണ്ണം വര്‍ധിപ്പിക്കുതിന് ഗബ്രിയേലിനെയായിരിക്കും ടീം ആശ്രയിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ കാര്യമായ കളിയൊന്നും കളിക്കാതെ രണ്ടാം റൗണ്ടിലെത്തുമെന്ന പ്രതീക്ഷ ബ്രസീല്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ഗ്രൂപ്പ് സിയില്‍ കവാനി, സുവാരസ് എന്നിവരടങ്ങുന്ന ഉറുഗ്വയും ജീസസ് മാനുവല്‍ കൊറോണ, കാര്‍ലോസ് പെന, ഹാവിയര്‍ ഹെര്‍ണാണ്ടസ്, ബെന്‍ഫിക്കന്‍ താരമായ റൗള്‍ ജിമെനസ് എന്നിവര്‍ അണിനിരക്കുന്ന മെക്‌സിക്കോയുമാണുള്ളത്. പരുക്കേറ്റ സുവാരസിന് കളിക്കാനാകുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇത് ഉറുഗ്വായുടെ സ്പനങ്ങള്‍ക്ക് തിരിച്ചടിയാണ്.

 

ഗ്രൂപ്പു ഘട്ടത്തില്‍ തന്നെ ഇരു ടീമുകള്‍ക്ക് ജയിച്ചു കയറണമെങ്കില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ഗ്രൂപ്പ് ഡിയില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ ചിലിയും ശക്തരായ അര്‍ജന്റീനയുമുണ്ട്. പനാമ, ബൊളീവിയ എന്നിവിയാണ് മറ്റു രണ്ടു ടീമുകള്‍. കോപ്പയില്‍ അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളുമായിട്ടാണ് അര്‍ജന്റീനയില്‍ നിന്നും ടീം വണ്ടി കയറുന്നത്. ഈ വരവില്‍ കിരിടത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. മെസിക്ക് പരുക്കേറ്റങ്കിലും കോപ്പയില്‍ കളിക്കാനാകുമെന്ന പ്രതീക്ഷ അര്‍ജന്റീനയുടെ പ്രതീക്ഷ വാനോളമുയര്‍ത്തുന്നു.

 

റോമോറോ, സബലേറ്റ, ഡി മരിയ, മസ്‌കരാനോ, ഹിഗ്വയന്‍, ലവേസി എന്നിങ്ങനെയുള്ള പരിചയ സമ്പരുടെ നിര അര്‍ജന്റീനന്‍ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്നു. സാഞ്ചസ്, വിദാല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ചിലി കോപ്പ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷിയില്‍ തന്നെയാണ് കോപ്പക്കെത്തുന്നത്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടാണ് ഇത്തവണയും ചിലി മരണപ്പോരാട്ടത്തിനൊരുങ്ങുന്നത്. മെസി, മസ്‌കരാനോ, വിദാല്‍, കവാനി, ഡി മരിയ എന്നിവര്‍ ലീഗ് ഫുട്‌ബോളില്‍ കീരിടം നേടിയ ആത്മ വിശ്വാസത്തിലാണ് മല്‍സരത്തിനിറങ്ങുത്. മികച്ച ഫോമിലുള്ള താരങ്ങളിലായിരിക്കും പരിശീലകരുടെ കണ്ണ്.

ഗ്രൂപ്പ്. എ.

കോസ്റ്റാറിക്ക
യു. എസ്. എ
കൊളംബിയ
പരഗ്വായ്

ഗ്രൂപ്പ് ബി.

ബ്രസീല്‍
ഇക്വഡോര്‍
ഹെയ്തി
പെറു

ഗ്രൂപ്പ് സി

മെക്‌സിക്കോ
ഉറുഗ്വോയ്
ജമൈക്ക
വെനിസ്വേല

ഗ്രൂപ്പ് ഡി

അര്‍ജന്റീന
ചിലി
പനാമ
ബൊളീവിയ

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.