2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അത്ഭുത കാഴ്ചകളുമായി പൊതുജനങ്ങൾക്കുള്ള ഗ്രീൻ സോൺ തുറന്നു; COP28 ൽ എത്തുന്നത് ആയിരങ്ങൾ

അത്ഭുത കാഴ്ചകളുമായി പൊതുജനങ്ങൾക്കുള്ള ഗ്രീൻ സോൺ തുറന്നു; COP28 ൽ എത്തുന്നത് ആയിരങ്ങൾ

ദുബൈ: ദുബൈയിൽ നടന്നുവരുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനത്തിന് തുടക്കമായി. പൊതുജനങ്ങൾക്കായി ഒരുക്കിയ ഗ്രീൻ സോണിലേക്കാണ് ഞായറാഴ്ച രാവിലെ മുതൽ പ്രവേശനം നൽകിയത്. COP28 വെബ്‍സൈറ്റ് വഴി ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് പ്രവേശനം നൽകുന്നത്. സൗജന്യമായാണ് ഇവിടേക്ക് പ്രവേശനം ഒരുക്കിയത്. ലോകത്തിന്റെ ഭാവി നിശ്ചയിക്കുന്ന നൂതന ആശയങ്ങളുടെ ലോകമാണ് ഗ്രീൻ സോൺ.

COP28 ഉച്ചകോടിയിൽ പ്രധാനമായും രണ്ട് സോണുകളാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചകോടിയിലേക്ക് എത്തിയ വിവിധ രാഷ്ട്രത്തലവന്മാർ ഉൾപ്പെടെയുള്ള പ്രതിനിധികൾക്ക് വേണ്ടി ഒരുക്കിയ ബ്ലൂ സോൺ ഏരിയയിലേക്ക് സാധാരണക്കാർക്ക് പ്രവേശനമില്ല. പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ഇടം ഗ്രീൻ സോൺ മാത്രമാണ്. 200 സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ​യും സി​വി​ൽ സൊ​സൈ​റ്റി ഗ്രൂ​പ്പു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​മാ​ണ്​ ഗ്രീ​ൻ സോ​ണി​ലു​ള്ള​ത്. കാ​ലാ​വ​സ്ഥ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നത് ഉൾപ്പെടെയുള്ള ഏ​ഴു തീ​മാ​റ്റി​ക് ഹ​ബു​ക​ളാ​ണ്​ ഗ്രീ​ൻ സോ​ണി​ൽ ഒരുക്കിയിട്ടുള്ളത്. ഊ​ർ​ജ പ​രി​വ​ർ​ത്ത​ന ഹ​ബ്, വൈ​ജ്ഞാ​നി​ക ഹ​ബ്, കാ​ലാ​വ​സ്ഥ ധ​ന​കാ​ര്യ ഹ​ബ്, ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ്​ ഇ​ന്നൊ​വേ​ഷ​ൻ ഹ​ബ്, സ്റ്റാ​ർ​ട്ട​പ് വി​ല്ലേ​ജ്, ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഹ​ബ്, യു​വ​ജ​ന ഹ​ബ് എന്നിവയാണ് അവ.

   

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും സു​സ്ഥി​ര​ത​യും സം​ബ​ന്ധി​ച്ച 300ല​ധി​കം ച​ർ​ച്ച​ക​ളും പ​രി​പാ​ടി​ക​ളും വി​വി​ധ ഹ​ബു​ക​ളി​ലാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇവിടെ പൊതുജനങ്ങൾക്ക് അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ അ​വ​സ​ര​വു​മു​ണ്ട്. സം​ഗീ​ത പ​രി​പാ​ടി​ക​ൾ, ഇ​വ​ന്റു​ക​ൾ, ഷോ​ക​ൾ എ​ന്നി​വ​യും ഇവിടെയുണ്ടാകും. 90ല​ധി​കം ഭ​ക്ഷ​ണ-​പാ​നീ​യ ഔ​ട്ട്‌​ല​റ്റു​ക​ളും സോ​ണി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ർ 12 വ​രെ​യാ​ണ്​ ഇ​വി​ടേ​ക്ക്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​ന​മു​ള്ള​ത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.