ന്യൂഡല്‍ഹി: കൊവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം ഒഴിവാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഐക്യം വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗിന്റെ ആറാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാലത്ത് നമ്മള്‍ കണ്ടതാണ്, എങ്ങനെയാണ് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പ്രവര്‍ത്തിച്ചതെന്ന്. രാജ്യം വിജയിക്കുകയും ലോകത്തിനു മുന്നില്‍ ഇന്ത്യക്ക് മികച്ച പ്രതിച്ഛായ സൃഷ്ടിക്കുന്നതിലും വിജയിക്കുകയും ചെയ്തു- മോദി പറഞ്ഞു.
യോഗത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുത്തിരുന്നില്ല. നേരത്തെ നടന്നിരുന്ന നീതി ആയോഗിന്റെ യോഗങ്ങളിലൊന്നും മമത പങ്കെടുത്തിരുന്നില്ല.
Comments are closed for this post.