മലപ്പുറം: ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ കൃത്യവും അബദ്ധമുക്തവുമാണെന്ന് ആധുനിക ശാസ്ത്രം തെളിയിക്കുന്നത് അത്ഭുതകരമാണെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം.അക്ബര്‍. ഖുര്‍ആന്‍ ശാസ്ത്രഗ്രന്ഥമല്ല. എന്നാല്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. സൂക്ഷമമായ അബദ്ധമെങ്കിലും അതിലുണ്ടെന്നു തെളിയിക്കാന്‍ ശാസ്ത്രീയ പഠനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.ഇനിയും സാധ്യമല്ല. കേരളാ യുക്തിവാദി സംഘം നേതാവായ ഇ.എ.ജബ്ബാറുമായി മലപ്പുറത്ത് ഇന്ന് നടന്ന സംവാദത്തില്‍ ഖുര്‍ആനിലെ നിരവധി പരമാര്‍ശങ്ങളെ ദൈവീകതയെ വെളിപ്പെടുത്തുന്നതായി അദ്ദേഹം സമര്‍ത്ഥിച്ചു.
മുഹമ്മദ് നബിയുള്‍പ്പടുന്ന അക്കാലത്തിലെ നാടോടികളായ അറബികള്‍ക്ക് അന്ന് അറിയാവുന്ന കാര്യങ്ങളല്ലാതെ പിന്നീട് ശാസ്ത്രം കണ്ടെത്തിയ ഏതെങ്കിലും ഒരു അറിവ് ഖുര്‍ആനില്‍ ഉണ്ടെന്നു തെളിയിച്ചാല്‍ താന്‍ ശഹാദത്ത് ചൊല്ലി മുസ്്‌ലിമാവുകയും ഇസ്ലാമിനെതിരെ ഉന്നയിച്ച വാദങ്ങള്‍ പിന്‍വലിക്കുമെന്നും ഉന്നയിച്ചാണ് യുക്തിവാദി നേതാവ് ഇ.എ.ജബ്ബാറിന്റെ വെല്ലുവിളി നടത്തിയത്. ഇതേ തുടര്‍ന്നാണ് സംവാദം നടന്നത്.
നിശ്ചിത ശ്രോദ്ധാക്കള്‍ മാത്രമുള്ള സംവാദം ഓണ്‍ലൈന്‍ തല്‍സമയം സംപ്രേഷണം നടന്നു. ശേഷം നടന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 88 ശതമാനം പേരും യുക്തിവാദി നേതാവിന് വെല്ലുവിളിച്ച വിഷയത്തില്‍ ഉറച്ചുനില്‍ക്കാന്‍ സാധിച്ചില്ലെന്നും,94 ശതമാനം പേര്‍ എം.എം.അക്ബര്‍ കൃത്യമായി മറുപടി നല്‍കിയതായും രേഖപ്പെടുത്തി. വിശുദ്ധ ഖുര്‍ആനിന്റെ അജയ്യത ബോധ്യപ്പെടാന്‍ സംവാദം സഹായിച്ചതായി 94 ശതമാന പേരും അഭിപ്രായം രേഖപ്പെടുത്തി. യുക്തിവാദി സംഘം ജനറല്‍ സെക്രട്ടറി രാജഗോപാല്‍ വാകത്താനം അധ്യക്ഷതയില്‍ നടന്ന സംവാദത്തില്‍ പ്രസിഡന്‍ര് കെ.എന്‍.അനില്‍കുമാറായിരുന്നു മോഡറേറ്റര്‍.
Comments are closed for this post.