2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാര്‍ക്ക് രേഖപ്പെടുത്തിയില്ല, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എന്നിട്ടും പാസായി; വിവാദം

മാര്‍ക്ക് രേഖപ്പെടുത്തിയില്ല, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എന്നിട്ടും പാസായി; വിവാദം

തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിനെച്ചൊല്ലി വിവാദം. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ മാര്‍ക്ക് രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും പട്ടിക പ്രകാരം ആര്‍ഷോ പരീക്ഷ പാസായവരുടെ കൂട്ടത്തിലാണ്. ലിസ്റ്റില്‍ ഇന്റേണല്‍ എക്‌സ്റ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, സംഭവിച്ചത് സാങ്കേതിക പിഴവാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദമായ പരിശോധന നടത്തുമെന്നും മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

മാര്‍ച്ചിലാണ് പരീക്ഷയുടെ ഫലം വന്നത്. മൂന്നാം സെമസ്റ്റര്‍ മാര്‍ക്ക് ലിസ്റ്റില്‍ ആര്‍ക്കിയോളജിക്ക് ആര്‍ഷോയ്ക്ക് പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ പാസ്ഡ് എന്നും ലിസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.