കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അര്‍ജുന് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു അമല നേരത്തെ മൊഴി നല്‍കിയത്. ഇത് ശരിയല്ലെന്നായിരുന്നു കസ്റ്റംസിന്റെ വാദം. ഇന്ന് രാവിലെ 11 മണിക്ക് അഭിഭാഷകനൊപ്പമെത്തിയാണ് അമല കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
ഇക്കാര്യത്തില്‍ കസ്റ്റംസിന് ലഭിച്ച കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും ചോദ്യം ചെയ്യല്‍. അതിനിടെ, അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിച്ചു. തനിക്കെതിരെ സ്വര്‍ണ്ണക്കടത്തിന് തെളിവുകളൊന്നും ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നാണ് അര്‍ജുന്‍ ആയങ്കിയുടെ വാദം. കേസ് ഈ മാസം 19 ലേക്ക് മാറ്റി.
Comments are closed for this post.