2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വടക്കൻ സഊദിയിൽ ശക്തമായ മഴ

     തബൂക്: വടക്കൻ സഊദിയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ. ചിലയിടങ്ങളിൽ മണിക്കൂറുകൾ നീണ്ട മഴയാണ് ലഭിച്ചത്. തബൂക്കിലും അൽ ഉലയിലും തുറൈഫിലും അതി ശക്തമായ മഴയാണ് പെയ്‌തത്‌. ചിലയിടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രകൾ തടയപ്പെടുകയും ചെയ്‌തു. ശക്തമായ മഴയുടെ മുന്നറിയിപ്പിനെ തുടർന്ന് അൽ ഉല – മദീന റോഡ് നേരത്തെ തന്നെ അധികൃതർ താൽകാലികമായി അടച്ചിട്ടുണ്ട്.

    അൽ ഉലയിൽ നിന്നും മദീനയിലേക്ക് പോകേണ്ടവർ ഖൈബർ വഴി യാത്ര ചെയ്യണമെന്ന് റോഡ് സുരക്ഷാ സ്‌പെഷ്യൽ സെക്യൂരിറ്റി അറിയിച്ചു. തബൂക്ക് – ദുബ റോഡും അധികൃതർ അടച്ചിട്ടുണ്ട്. ഈ പാതയിലെ ബഖാർ താഴ്വാരയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്നതിനെ തുടർന്നാണ് നടപടി. തുറൈഫിലും സാമാന്യം ശക്തിയായ മഴയാണ് ലഭിച്ചത്. രാവിലെ ചെറിയ മഴയോട് കൂടി പിന്നീട് ശക്തയാർജ്ജിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.