2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തേന്‍ കഴിക്കുന്നത് വെറുതെയല്ല; ഗുണങ്ങള്‍ അറിയാം

തേന്‍ വെറുതെ മധുരത്തിന് വേണ്ടി മാത്രം കഴിക്കാവുന്ന ഭക്ഷ്യവസ്തുവല്ല. നിരവധി ഗുണഗണങ്ങള്‍ അടങ്ങിയിട്ടുള്ള തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിത് ശരീരത്തിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.ശരീരത്തിലെ എല്ലാ വ്യവസ്ഥകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് തേന്‍ സഹായിക്കുന്നു. തേനിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. തേന്‍ ദഹനപ്രക്രിയയെയും സഹായിക്കുന്നു. ആസ്ത്മ പോലുള്ള ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചുമയെ തടയുന്നതിനും തേനിന്റെ പതിവായുള്ള ഉപയോഗം സഹായിക്കും. ചെറിയ രീതിയിലുള്ള തൊണ്ടവേദനക്ക് ഇളംചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തുണ്ടാക്കുന്ന പാനീയം ഫലപ്രദമാണ്.

കൂടാതെ തേന്‍ പ്രോബയോട്ടിക് ആഹാരമായി കരുതുന്നു. ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്നതിനും വളര്‍ച്ചക്കും തേന്‍ സഹായിക്കും. തേന്‍ ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ പെട്ടെന്ന് വിശക്കാതിരിക്കും. മലബന്ധത്തെ തടഞ്ഞ് ചെറിയ ലാക്‌സേറ്റീവ് ആയും തേന്‍ പ്രവര്‍ത്തിക്കുന്നു.അന്നജത്തിന്റെ നല്ലൊരു ശ്രോതസ്സാണ് തേന്‍. 100ഗ്രാം തേനില്‍ 20ഗ്രാം ജലാംശമുണ്ട്. കൂടാതെ 0.3ഗ്രാം പ്രോട്ടീനും 0.2ഗ്രാം ധാതുക്കളും 79ഗ്രാം കാര്‍ബോഹൈഡ്രേറ്റും 0.696 മി.ഗ്രാം അയണും അടങ്ങിയിട്ടുണ്ട്. തേനില്‍ ഉള്ള ഊര്‍ജത്തിന്റെ അളവ് 319കലോറിയാണ്. കാത്സ്യം 5മി.ഗ്രാമും ഫോസ്ഫറസ് 16മി.ഗ്രാമും ലഭ്യമാണ്.

Content Highlights:Benefits of Honey


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.