2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം; സഞ്ചാരികളുടെ എണ്ണം അറിയാം

ദോഹ:കഴിഞ്ഞ ജൂലൈ മാസം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ 4.3 ദശലക്ഷം യാത്രക്കാര്‍ കടന്നുപോയതായി റിപ്പോര്‍ട്ടുകള്‍. 2022 ജൂലൈ മാസത്തിനെ അപേക്ഷിച്ച് 24 ശതമാനത്തോളം വര്‍ധനയാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3.4 ദശലക്ഷം യാത്രക്കാരായിരുന്നു ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലൂടെ കടന്നു പോയത്. യാത്രക്കാരുടെ എണ്ണത്തില്‍ എന്നപോലെ വിമാനങ്ങളുടെ എണ്ണത്തിലും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റെക്കോര്‍ഡിട്ടിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ 22,598 വിമാനങ്ങള്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോയപ്പോള്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇതുവെറും 18,812 ആയിരുന്നു.

Content Highlights:4 million passengers traveled through hamad international airport in July month


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.