ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ ഡി.കെ ശിവകുമാറുമായി ചര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി വെ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി നേതാവായ വൈ.എസ്.ശര്‍മിള.
കര്‍ണാടകയിലെ തെരെഞ്ഞെടുപ്പ് വിജയത്തില്‍ വിജയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്കുളള അഭിനന്ദനം അറിയിക്കാനാണ് താന്‍ ഡി.കെയുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് ശര്‍മിളയുടെ പ്രതികരണം.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശര്‍മിളയുടെ വൈ.എസ.്ആര്‍.ടി.പി കോണ്‍ഗ്രസുമായി സഖ്യത്തിലെത്തുകയോ ലയിക്കുകയോ ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഡിസംബര്‍ മാസത്തിലാണ് കര്‍ണാടകയില്‍ തെരെഞ്ഞെടുപ്പ് നടക്കുക. തെരെഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെ കെസിആര്‍ വിരുദ്ധ ചേരിയിലെ പ്രധാന പാര്‍ട്ടികളെ പരമാവധി ഒപ്പം പിടിച്ചു നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
അതേസമയം 2024ലെ ലോക്‌സഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിന്റെ ഫലമായി പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ യോഗം അടുത്ത 12ന് ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിതീഷ് കുമാറിന്റെ നേതൃത്ത്വത്തില്‍ പാട്‌നയിലാകും യോഗം ചേരുക.
Comments are closed for this post.