നിങ്ങള്‍ ജോലി ചെയ്യുന്നതിനോ അല്ലെങ്കില്‍ സന്തര്‍ശനത്തിനായോ യു.എ.യിലേക്ക് പോകാന്‍ ഉദ്ധേശിക്കുന്നുണ്ടോ? എങ്കില്‍ യു.എ.ഇയില്‍ ഒരു സിം കാര്‍ഡ് എടുക്കുന്നതിനെക്കുറിച്ച് കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
യു.എ.ഇയിലെ ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് യു.എ.ഇയില്‍ സിം കാര്‍ഡ് എടുക്കാനുളള മാനദണ്ഡങ്ങള്‍ രൂപീകരിച്ചിട്ടുളളത്.
യു.എ.ഇയില്‍ ഒരു സിം കാര്‍ഡ് സ്വന്തമാക്കുന്നതിനായി എമിറേറ്റ് ഐഡി നിര്‍ബന്ധമാണ്. എന്നാല്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ എത്തിയവര്‍ക്ക് എമിറേറ്റ്‌സ് ഐഡി ഇല്ലാതെ തന്നെ ചുരുങ്ങിയ കാലയളവിലേക്ക് സിം കാര്‍ഡ് സ്വന്തമാക്കാന്‍ സാധിക്കും. സന്ദര്‍ശകര്‍ക്കായുളള താത്ക്കാലിക സിം കാര്‍ഡ് സ്വന്തമാക്കിയവര്‍ക്ക് പിന്നീട് എമിറേറ്റ്‌സ് ഐഡി കിട്ടിയ ശേഷം ഒരു പ്രീപെയ്ഡ് അല്ലെങ്കില്‍ പോസ്റ്റ് പെയ്ഡ് പ്ലാനിലേക്ക് മാറ്റാന്‍ സാധിക്കും.എത്തിസലാത്ത്, ഡു, വെര്‍ജിന്‍ മുതലായ സേവനദാതാക്കള്‍ സന്ദര്‍ശകര്‍ക്കായി നിരവധി പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മൊബൈല്‍ സേവനദാതാക്കളുടെ കിയോസ്‌ക്കുകളില്‍ നിന്നും, അവരുടെ ഷോറൂമുകളില്‍ നിന്നും അല്ലെങ്കില്‍ വെബ്‌സൈറ്റുകള്‍ വഴിയും സന്ദര്‍ശകര്‍ക്കുളള താത്ക്കാലിക സിം കാര്‍ഡുകള്‍ വാങ്ങിക്കാന്‍ സാധിക്കും.
പോസ്റ്റ് പെയിഡ് കണക്ഷന്‍ എടുക്കാനുളള നിബന്ധനകള്‍
സ്റ്റാംപ് ചെയ്ത സാലറി സര്‍ട്ടിഫിക്കേറ്റ്
(മിനിമം സാലറി 2500ദിര്‍ഹം)
വെഹിക്കിള്‍ ലൈസന്‍സ്
മൂന്ന് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്
ഫിസിക്കല്‍ അഡ്രസ്
ഓണര്‍ഷിപ്പ് കോണ്‍ട്രാക്റ്റ്
ലേബര്‍ കോണ്‍ട്രാക്ട് ഡീറ്റെയ്ല്‍സ്
Comments are closed for this post.