2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സഊദിയില്‍ ഇന്‍സ്റ്റഗ്രാം വഴിയുള്ള വ്യാപാര ഇടപാടുകള്‍ സൂക്ഷിക്കണമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍

 

റിയാദ്: ഇന്‍സ്റ്റഗ്രാമിലൂടെ നടത്തുന്ന വ്യാപാര ഇടപാടുകളില്‍ നിരവധി പേര്‍ വഞ്ചിതരാവുന്നുവെന്നും ഇത് സൂക്ഷിക്കണമെന്നും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. വ്യാപാര ആവശ്യങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ചവരില്‍ വഞ്ചിതരായവര്‍ കൂടുതലാണെന്നും അസോസിയേഷന്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാം വ്യാപാരത്തിനുള്ള പ്ലാറ്റ്‌ഫോമല്ലെന്നും എല്ലാ ആഴ്ച്ചയിലും ഇതുവഴി വഞ്ചിക്കപ്പെട്ട നിരവധിയാളുകളുടെ പരാതിയാണ് അസോസിയേഷന് ലഭിക്കുന്നതെന്നും സി.പി.എ അറിയിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട വ്യക്തികള്‍ തമ്മില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള എക്കൗണ്ടിലേക്ക് പണം അയക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഏറ്റവും കൂടുതല്‍ ഉയരുന്നത്. പണം തരിച്ചു നല്‍കാത്തതുമായി ബന്ധപ്പെട്ട പരാതികളും ഉയരുന്നുണ്ട്.

വഞ്ചിതരാവാതിരിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി വ്യാപാരം നടത്തുമ്പോള്‍ വ്യാപാര മന്ത്രാലയത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്ളതാണോ എന്ന് ഉറപ്പ് വരുത്തുക. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്റെ നല്‍കുന്ന സൗജന്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ അന്വേഷണ നമ്പറില്‍ ബന്ധപ്പെട്ടു നിങ്ങളള്‍ ഇടപാട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്റ്റോര്‍ മന്ത്രാലയത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്ളതാണോ എന്ന് ഉറപ്പ് വരുത്തുക. വ്യക്തികളുടെ ബാങ്ക് എക്കൗണ്ടിലേക്ക് പണം അയക്കുമ്പോള്‍ അതുവഴി വഞ്ചിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന ബോധം ഉണ്ടാവണമെന്നും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്റെ മുന്നറിയിപ്പില്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.