2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഉപയോക്താവാകാതെ തന്നെ ഹോട്ടലുകളിലെ ടോയ്‌ലറ്റ് ഉപയോഗിക്കാം, പണം വേണ്ട; നിയമവശം ഇങ്ങനെ

ഹോട്ടലുകളിലെ ടോയ്‌ലറ്റ് ഉപയോഗിക്കാം

ദൂര യാത്രയ്ക്കിടെ അത്യാവശ്യമായി ടോയ്‌ലറ്റില്‍ പോകേണ്ടതുണ്ട്. പക്ഷേ അടുത്ത് പെട്രോള്‍ പമ്പുകളൊന്നുമില്ലെങ്കില്‍ എന്തു ചെയ്യും?.. പണം നല്‍കി ടോയ്‌ലറ്റ് ഉപയോഗിക്കുന്നതാണ് മറ്റൊരു ശീലം. ഒട്ടുമിക്ക ആളുകളും പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ടോയ്‌ലറ്റ് സൗകര്യം ലഭിക്കാത്തത്.

ഇന്ത്യന്‍ നിയമപ്രകാരം ആളുകള്‍ക്ക് ഏത് സമയത്തും ഏത് ഹോട്ടലുകളിലും ധൈര്യമായി കയറിചെല്ലാനാകും. പലര്‍ക്കും ഇതിന്റെ നിയമവശങ്ങള്‍ അറിയില്ല എന്നതാണ് വസ്തുത. ചിലര്‍ ഹോട്ടല്‍ ഉടമകളെങ്ങനെ പെരുമാറുമെന്ന് ആലോചിച്ച് മടിക്കുന്നവരുമുണ്ടാകും. indian sarais atc 1867 section 7(2) പ്രകാരം ഇന്ത്യയിലെ ഏത് ഹോട്ടലില്‍ നിന്നും സൗജന്യമായി വെള്ളം കുടിക്കാനും ടോയ്‌ലറ്റ് ഉപയോഗിക്കാനും സാധിക്കും.

ഇനി ഇത്തരത്തില്‍ ഹോട്ടലുകളിലോ മറ്റോ കയറിചെന്നാല്‍ ഈ അവകാശം നിഷേധിക്കുകയാണെങ്കില്‍ ഉടമയ്‌ക്കെതിരേ പരാതി നല്‍കാം. ബ്രിട്ടീഷുകാരുടെ കാലത്ത് രൂപീകരിച്ച ഇന്ത്യന്‍ സറൈസ് ആക്ടില്‍ ഹോട്ടലുകളിലേയും ലോഡ്ജുകളിലേയും ടോയ്‌ലറ്റുകളില്‍ ആളുകള്‍ക്ക് ഫ്രീയായി പ്രവേശനം അനുവദിക്കണമെന്നും വഴിയാത്രക്കാര്‍ക്ക് സൗജന്യമായി വെള്ളം നല്‍കണമെന്നും പരാമര്‍ശിക്കുന്നുണ്ട്.

( സൗജന്യമായി വെള്ളവും ശുചിമുറി സൗകര്യങ്ങളും ആക്‌സസ് ചെയ്യാനുള്ള അവകാശം ആക്റ്റ് അനുസരിച്ച് ഹോട്ടലുകളിലും ലോഡ്ജുകളിലും മാത്രമേ ഉപയോഗിക്കാവൂ. റസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ല.)

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.