2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇടുക്കി ജില്ലയില്‍ സി.പി.എം പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവെക്കണം: ഹൈക്കോടതി

ഇടുക്കി ജില്ലയില്‍ സി.പി.എം പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവെക്കണം: ഹൈക്കോടതി

കൊച്ചി: ഇടുക്കി ജില്ലയില്‍ കെട്ടിട നിര്‍മാണ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിര്‍മിക്കുന്ന സി.പി.എം പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി. ഉടുമ്പന്‍ചോല, ബൈസന്‍വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തിവെക്കാനാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതിന് ആവശ്യമെങ്കില്‍ പൊലിസ് സഹായം തേടാമെന്നും കോടതി പറഞ്ഞു. ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലിസ് മേധാവിക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലാതെ പണിതതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ഇതില്‍ തന്നെ മൂന്നാര്‍ തേക്കടി സംസ്ഥാന പാതക്കരികില്‍ ശാന്തന്‍പാറ ടൗണില്‍ പണിയുന്നത് സി.പി.എം ഏരിയ കമ്മറ്റി ഓഫിസാണ്. മൂന്നു നിലകളുള്ള കെട്ടിടമാണിത്. സി.പി.എം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പേരിലുള്ള എട്ടു സെന്റ് സ്ഥലത്ത് നിലവിലുണ്ടായിരുന്ന ഒറ്റനില കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് പണിയുന്നത്.

ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ഏഴ് വില്ലേജുകളില്‍ വീട് നിര്‍മ്മിക്കുന്നതിന് പോലും റവന്യു വകുപ്പിന്റെ എന്‍ ഒ സി വാങ്ങണമെന്നാണ് നിയമം. എന്നാല്‍ എന്‍ഒസി വാങ്ങാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 25 ന് ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ സിപിഎം ജില്ല സെക്രട്ടറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നിട്ടും നിര്‍മാണം തുടരുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.