അഹമാമദാബാദ്: ദലിത് നേതാവും ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ജിഗ്നേഷ് മെവാനിയുടെ വാദ്ഗാം മണ്ഡലത്തിലെ വിജയത്തിന് തിളക്കമേറെ. തുടക്കത്തിൽ പിന്നിലായിരുന്ന മെവാനി അവസാനമായപ്പോഴേക്കും വിജയം തിരിച്ചുപിടിക്കുകയായിരുന്നു. 4,928 ആണ് ഭൂരിപക്ഷം. മുസ്‌ലിം സ്വാധീന മണ്ഡലമായ ഇവിടെ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലീമിന്റെ സ്ഥാനാർഥിക്ക് 2,233 വോട്ടുകൾ മാത്രമാണ് നേടാനായത്. മെവാനിക്ക് 94765 ഉം ബി.ജെ.പിക്ക് 89837 ഉം എ.എ.പിക്ക് 4322 ഉം വോട്ടുകൾ ലഭിച്ചു.
Consgress dalit face Jignesh Mevani Wins Vadgam Seat Again
Comments are closed for this post.