കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടിപ്പ് തിയ്യതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മണര്‍കാട് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച തിരക്ക് കണക്കിലെടുത്താണ് തിയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്‍കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
മണര്‍കാട് പള്ളിയില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളിലാണ് പെരുന്നാള്‍ നടക്കുന്നത്. കേരളത്തിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടേക്ക് എത്താറുണ്ട്. ഈ എട്ടു ദിവസവും മണര്‍കാട് തിരക്കില്‍ ആയിരിക്കും. പുതുപ്പള്ളി മണ്ഡലത്തിലെ നാല് പോളിങ് സ്‌റ്റേഷനുകള്‍ മണര്‍കാട് പള്ളിക്ക് സമീപമുള്ള സ്‌കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ദിവസങ്ങളില്‍ വോട്ടെടുപ്പും വോട്ടെണ്ണലും നടത്തുക പ്രയാസകരമായിരിക്കും. നഗരത്തില്‍ വിലയതോതില്‍ ഗതാഗതക്കുരുക്കുണ്ടാകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തിയ്യതി മാറ്റാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയ്യതി ചൊവ്വാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ അഞ്ചിന് വോട്ടെടുപ്പും സെപ്തംബര്‍ എട്ടിന് വോട്ടെണ്ണലുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Comments are closed for this post.