ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അടിതെറ്റി കോണ്‍ഗ്രസ്. ഇതുവരെ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ പഴയ പ്രസംഗ വീഡിയോ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ഭയം ഒരു തെരഞ്ഞെടുപ്പാണ്. നമ്മള്‍ എന്തിനെയോ ഭയപ്പെടുമ്പോള്‍, നമ്മള്‍ അതിനെ ഭയപ്പെടാന്‍ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂര്‍വം തീരുമാനിക്കുന്നു. എന്നാല്‍, മറ്റൊരു തീരുമാനമുണ്ട്, നിങ്ങള്‍ക്ക് തെരഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങള്‍ എന്ത് ചെയ്താലും എനിക്ക് പേടിയില്ല’, രാഹുലിന്റെ ഈ വാക്കുകളാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Don’t worry about the people in Delhi. They’re cowards.
I have dealt with them. I deal with them.
They’re terrified themselves and that is why they are trying to frighten you.
: Shri @RahulGandhi pic.twitter.com/ODvBAGmKZQ
— Congress (@INCIndia) March 10, 2022
ഉത്തര്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. ഇതില്‍ പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലേക്ക് നീങ്ങുകയാണ്. അധികാരത്തിലുണ്ടായിരുന്ന പഞ്ചാബില്‍ ദയനീയമായി പരാജയപ്പെടുകയും യു.പിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തെ മുന്നില്‍ കാണുകയുമാണ് കോണ്‍ഗ്രസ്.
Comments are closed for this post.