
കോഴിക്കോട്: കല്ലാമലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് വടകര എം.പി കെ മുരളീധരന്. കല്ലാമലയില്‍ പ്രശ്നം പരിഹരിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രശ്നം പരിഹരിക്കാതെ പ്രചാരണത്തിനിറങ്ങാന്‍ കഴിയില്ലെന്നും മുരളീധരന് പറഞ്ഞു.
ആര്.എം.പിയുമായി യു.ഡി.എഫിലുണ്ടാക്കിയ ധാരണ കണക്കിലെടുക്കാതെയാണ് കോണ്‍ഗ്രസിന് സ്ഥാനാര്ഥിയുണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് രാഷ്ട്രീയകാര്യ സമിതി തീരുമാനപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നറിയില്ല. സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ എല്ലാ കക്ഷികളുമായും നീക്കുപോക്കുണ്ടാകുമെന്ന് യു.ഡി.എഫ് തീരുമാനിച്ചതാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.