2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ജൂണില്‍; സംഘടനാ തെരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടക്കും

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ജൂണില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം.

അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെയാവും നിശ്ചയിക്കുകയെന്നും മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്നും പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്, പി ചിദംബരം എന്നിവര്‍ യോഗത്തില്‍ വെച്ച് ഉടനടി സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.