ന്യൂഡല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസ് എം.എല്‍.എ സുഖ്പാല്‍ സിങ് ഖെയ്‌റ ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയോടെ ചണ്ഡീഗഢിലെ വീട്ടില്‍ ജലാല്‍ബാദ് പൊലിസ് നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. ബോലത് മണ്ഡലത്തിലെ എം.എല്‍.എയായ ഖെയ്‌റെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരമാണ് അറസ്റ്റിലായത്.
എട്ട് വര്‍ഷം മുമ്പുള്ള ലഹരിക്കേസിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത് എന്ന് ശുഖ്പാല്‍ സിങ് ഖൈറയുടെ ഫെയ്‌സ്ബുക്കില്‍ പേജില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ക്ക് അടിക്കുറിപ്പായി മകന്‍ മെഹ്താബ് സിങ് ഖെയ്‌റ കുറിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലാണ് അറസ്റ്റ് എന്നും കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.
Comments are closed for this post.