പഞ്ചാബ്: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ നാല് മുന്‍മന്ത്രിമാര്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മുന്‍മന്ത്രിമാരായ രാജ്കുമാര്‍ വെര്‍ക, ബല്‍ബീര്‍ സിങ് സിദ്ദു, ഗുര്‍പ്രീത് സിങ് കാങ്കര്‍, സുന്ദര്‍ ശ്യാം അറോറ എന്നിവരാണ് ചണ്ഡിഗഡില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബി.ജെ.പി അംഗത്വമെടുത്തത്.
കോണ്‍ഗ്രസിന്റെയും ശിരോമണി അകാലിദളിന്റെയും മൂന്ന് മുന്‍ എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു. നേരത്തേ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. എംഎല്‍എമാരുടെ പാര്‍ട്ടി മാറ്റം കോണ്‍ഗ്രസിന് ലഭിച്ച അനുഗ്രഹമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരിന്ദര്‍ സിങ് രാജ പറഞ്ഞു.കോണ്‍ഗ്രസിന് സംഭവിച്ച തകര്‍ച്ചയ്ക്ക് കാരണം ഇത്തരം നേതാക്കളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments are closed for this post.