
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ടോം വടക്കനെ ഷാളണിയിച്ചും ബൊക്ക നല്‍കിയും സ്വീകരിച്ചു.
തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളോളം ഡല്‍ഹി കേന്ദ്രീകരിച്ച് എ.ഐ.സി.സിയുടെ വക്താവായി പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളിലും എത്തിയിരുന്നു.
പാകിസ്താനിലെ ഇന്ത്യന്‍ ആക്രമണത്തിന് തെളിവ് ചോദിച്ചതില്‍ മനംനൊന്താണ് പാര്‍ട്ടി വിട്ടതെന്ന് ടോം വടക്കന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം മടുപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ വലിച്ചെറിയുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലെന്നും പാര്‍ട്ടി വിടാനുള്ള കാരണമായി ടോം വടക്കന്‍ പറഞ്ഞു.
എന്നാല്‍ തൃശൂര്‍ സീറ്റ് നല്കാന് പാര്‍ട്ടി തയ്യാറാവാത്തതാണ് ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നിലെന്നാണ് അറിയുന്നത്. നേരത്തെയും തെരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ തൃശൂര്‍ സീറ്റിനായി ടോം വടക്കന്‍ ആവശ്യമുന്നയിച്ചിരുന്നു. ഇപ്രാവശ്യം അതിനായി ശക്തമായി പ്രവര്‍ത്തിച്ചു. എന്നാല്‍ പട്ടികയില്‍ തന്റെ പേരില്ലെന്ന് അറിഞ്ഞതോടെയാണ് ടോം വടക്കന്‍ രാജിവച്ചതെന്നാണ് അറിയുന്നത്.
Comments are closed for this post.