2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹെലികോപ്റ്ററില്‍ മൊയ്‌റാങിലെത്തി; ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഹെലികോപ്റ്ററില്‍ മൊയ്‌റാങിലെത്തി; ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഇംഫാല്‍: മണിപ്പൂരില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ഗാന്ധി മൊയ്‌റാങിലെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തി. ഇംഫാലില്‍ നിന്ന് ഹെലികോപ്റ്ററിലാണ് വിഷ്ണുപൂരിലെ മൊയ്‌റാങിലെത്തിയത്. നേരത്തെ റോഡ് മാര്‍ഗം പോകാനായിരുന്നു പദ്ധതിയെങ്കിലും സുരക്ഷ കണക്കിലെടുത്ത് യാത്ര ഹെലികോപ്റ്ററിലാക്കുകയായിരുന്നു. മെയ്തി ക്യാംപുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തി.

ബിഷ്ണുപൂരിലും ചുരാചന്ദ്പുരിലും നിരവധി പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് മനസിലാക്കാനാണ് രാഹുല്‍ മണിപ്പൂരിലെത്തിയത്. ഉച്ചയ്ക്ക് തിരികെ ഇംഫാലിലെത്തുന്ന രാഹുല്‍ പത്തോളം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തും.

അതേസമയം, ഇംഫാലില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. കാങ്‌പോക്പിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനക്കൂട്ടം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബിജെപി ഓഫീസിന് സമീപമാണ് സംഘര്‍ഷം ഉടലെടുത്തത്.

മണിപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ ഇന്നലെ പൊലീസ് തടഞ്ഞിരുന്നു. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍, വ്യോമമാര്‍ഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധം നേരിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഹെലികോപ്ടറിലാണ് പിന്നീട് രാഹുല്‍ ചുരാചന്ദ്പൂരില്‍ എത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.