ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ കേരളത്തില്‍ എല്‍.ഡി.എഫ് നടത്തിയ മനുഷ്യ മഹാശൃംഖലയെച്ചൊല്ലി കേരളത്തില്‍ യു.ഡി.എഫില്‍ വിവാദമുണ്ടാകുന്നതിനിടെ, ശംഖല തീര്‍ത്തതിന്റെ ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീവാട്സ. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ പ്രചാരണച്ചുമതലയുള്ള കര്‍ണാടകയില്‍ നിന്നുള്ള ശ്രീവാട്സയുടെ ട്വീറ്റ് ഇങ്ങനെ:
‘കേരളത്തിലെ മനുഷ്യ ശൃംഖലയില്‍ ലക്ഷങ്ങള്‍
ശഹീന്‍ ബാഗില്‍ റിപ്പബ്ലിക്ക് ദിനാഘോഷം
ബെംഗളൂരുവില്‍ ദലിത് ആദിവാസി മാര്‍ച്ച്
സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ മുന്നേറ്റങ്ങള്‍ വലുതായിരിക്കൊണ്ടിരിക്കുന്നു. ചിത്രങ്ങള്‍ കണ്ട് ഈ കോടികളുടെ വസ്ത്രം നോക്കി തിരിച്ചറിയാന്‍ മോദി പാടുപെടും’
ഈ ട്വീറ്റിനൊപ്പം മനുഷ്യ മഹാശൃംഖലയുടെ രണ്ട് ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഷഹീന്‍ ബാഗിലെയും ബംഗളൂരുവിലെയും ചിത്രങ്ങളാണ് ഒപ്പമുള്ളത്.
🔸Lakhs in a Human Chain in Kerala
🔸11km Human Chain in Kolkata
🔸Republic Day celebrations in Shaheen Bagh
🔸Dalit & Adivasi march in Bengaluru
Anti-CAA-NRC movement grows bigger & bigger. Modi would be tired of seeing pics & identifying crores of people by their clothes 😄 pic.twitter.com/9wxWADKlW0
— Srivatsa (@srivatsayb) January 27, 2020
പൗരത്വഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ യു.ഡി.എഫ് അണികള്‍ പങ്കെടുത്തത് ഗൗരവത്തോടെ പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ മുരളീധരന്‍ പറഞ്ഞിരുന്നു. നേതാക്കള്‍ ഇക്കാര്യം ഗൗരവമായി കാണുകയും പരിശോധിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments are closed for this post.