
തിരുവനന്തപുരം: ബി.ബി.സി ഡോക്യൂമെന്ററിയെ പിന്തുണച്ച് രംഗത്ത് വന്നതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്തായ അനിൽ ആന്റണിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ഹസ്സന്. അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം അടയ്ക്കാ മരമായാല്‍ എന്ത് ചെയ്യുമെന്ന് എം.എം ഹസ്സന് ചോദിച്ചു.
അനിൽ ആന്റണിയുടെ അഭിപ്രായപ്രകടനം വ്യക്തിപരവും നിര്‍ഭാഗ്യകരവുമാണ്. അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കേണ്ടതില്ല. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അനില്‍ ആന്റണി രാജിവച്ചു. എന്നാല്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേരുമെന്ന് കരുതുന്നില്ലെന്നും എം.എം ഹസ്സന് പറഞ്ഞു.
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിക്കെതിരായ പാര്‍ട്ടി നിലപാട് തള്ളിയതിനെ തുടർന്നാണ് അനില്‍ ആന്റണിക്കെതിരെ പലകോണിൽ നിന്നും വിമര്‍ശനമുയർന്നത്. ഇതേതുടർന്ന്, കോണ്‍ഗ്രസിലെ എല്ലാ പദവികളില്‍ നിന്നും രാജിവയ്ക്കുന്നതായി, മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകന് കൂടിയായ അനില്‍ അറിയിക്കുകയായിരുന്നു.
Comments are closed for this post.