
കോണ്‍ഗ്രസിന് 22, ജെ.ഡി.എസിന് 12 മന്ത്രിസ്ഥാനങ്ങള്‍
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ജെ.ഡി.എസിലെ എച്ച്.ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ ജി പരമേശ്വരവും നാളെ സത്യപ്രതിജ്ഞ ചെയ്യും. മറ്റു മന്ത്രിമാരുടെ കാര്യം സത്യപ്രതിജ്ഞയ്ക്ക് ശേഷം ചര്‍ച്ച ചെയ്യുമെന്ന് കുമാരസ്വാമി പറഞ്ഞു.
കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനവും ജെ.ഡി.എസിന് 12 സ്ഥാനവും, അങ്ങനെ മൊത്തം 34 മന്ത്രിമാരായിരിക്കും സര്‍ക്കാരിലുണ്ടാവുക.
സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിനുമായിരിക്കും. കോണ്‍ഗ്രസ് നേതാവ് കെ.ആര് രമേശ് കുമാറായിരിക്കും സ്പീക്കര്‍.
അതേസമയം, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാനായി ബംഗളൂരുവിലെത്തി.
Telangana CM KC Rao arrives in Bengaluru ahead of Karnataka CM designate HD Kumaraswamy’s oath-taking ceremony tomorrow. pic.twitter.com/ev4QGtYDkP
— ANI (@ANI) May 22, 2018