ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് അനുമതി തേടി. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. മണിപ്പൂരില്‍ സംഘര്‍ഷം അമര്‍ച്ച ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നീക്കം. കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ ഇന്‍ഡ്യ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്ക്കും.
മണിപ്പൂര്‍ വിഷയത്തില്‍ വര്‍ഷകാല സമ്മേളനത്തിന്റെ അഞ്ചാം ദിനവും പാര്‍ലമെന്റിലെ ഇരു സഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുന്നതിനുടെ മൈക്ക് ഓഫ് ചെയ്ത രാജ്യസഭാ അധ്യക്ഷന്റെ നടപടി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ഇന്നും പ്രതിഷേധം തുടരും. കേന്ദ്ര മന്ത്രിസഭാ അംഗീകാരം ലഭിച്ചെങ്കിലും ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ എത്തിയേക്കില്ല.
congress-kcr’s-party-file-no-trust-motion-against-government-in-lok-sabha
Comments are closed for this post.