2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോക്‌സഭ തെരഞ്ഞെടുപ്പ്: 16 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി കോണ്‍ഗ്രസ്; കമ്മിറ്റിയില്‍ ഉള്ളവരെ അറിയാം

ലോക്‌സഭ തെരഞ്ഞെടുപ്പ്: 16 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി കോണ്‍ഗ്രസ്; കമ്മിറ്റിയില്‍ ഉള്ളവരെ അറിയാം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 16 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അംബിക സോണി, അധിര്‍ രഞ്ജന്‍ ചൗധരി, സല്‍മാന്‍ ഖുര്‍ഷിദ്, മധുസൂദന്‍ മിസ്ത്രി, ഉത്തം കുമാര്‍ റെഡ്ഡി, ടി എസ് സിങ് റാവു, കെ ജെ ജോര്‍ജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, അമീ യാജ്‌നിക്, പിഎല്‍ പുനിയ, ഓംകാര്‍ മാര്‍കം, കെ സി വേണുഗോപാല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. വിവിധ സംസ്ഥാനങ്ങളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയതലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കമ്മിറ്റി രൂപീകരിച്ചത്.

സമിതി അംഗങ്ങള്‍

മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അംബികാ സോണി, അധീര്‍ രഞ്ജന്‍ ചൗധരി, സല്‍മാന്‍ ഖുര്‍ഷിദ്, മധുസൂദനന്‍ മിസ്ത്രി, എന്‍.ഉത്തം കുമാര്‍ റെഡ്ഡി, ടി.എസ്. സിങ് ദിയോ, കെ.ജെ.ജോര്‍ജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, ആമി യാജ്‌നിക്, പി.എല്‍. പൂനിയ, ഓംകാര്‍ മര്‍കം, കെ.സി.വേണുഗോപാല്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.