തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി സാംസ്‌കാരിക മന്ത്രി.
ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തില്‍ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ജൂറിക്ക് പരമാധികാരം നല്‍കിയിരുന്നു. എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്. ഇന്ദ്രന്‍സിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായി എന്ന ആരോപണം സജി ചെറിയാന്‍ തള്ളി. സിനിമ നല്ലതോ മോശമോ എന്ന് പറയേണ്ടത് താനല്ല എന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാരിനാണ് നല്ല അഭിനയത്തിന് അവാര്‍ഡ് നല്‍കേണ്ടത് എന്ന ഷാഫി പറമ്പിലിന്റെ പ്രതികരണത്തോട്, നന്നായി അഭിനയിക്കുന്നവര്‍ക്ക് അല്ലേ അവാര്‍ഡ് നല്‍കാനാകൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നന്നായി അഭിനയിച്ചാല്‍ അടുത്തവട്ടം കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാം. ഇതിനായി വേണമെങ്കില്‍ പ്രത്യേക ജൂറിയെ വെക്കാമെന്നും സജി ചെറിയാന്‍ പരിഹസിച്ചു.
Comments are closed for this post.