ചെന്നൈ: ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിൽ മാറ്റത്തിന്റെ സൂചന നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നയിക്കുന്നതിന് കോൺഗ്രസ് ഇതര പാർട്ടികൾക്കും സാധ്യത കല്പിക്കുന്നതാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്ന നയം. ചെന്നൈയിൽ നടന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ സംസാരിക്കവേയായിരുന്നു ഖാർഗെയുടെ പരാമർശം
പ്രധാനമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ കോൺഗ്രസ് പേരു നിർദേശിക്കുന്നില്ലെന്നാണ് ഖാർഗെ അറിയിച്ചത്. റായ്പുരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനു ശേഷമാണ് പ്രധാന നിലപാടു മാറ്റമെന്നാണു സൂചന.
‘‘ഞങ്ങൾ പ്രധാനമന്ത്രി സ്ഥാനാർഥിയുടെ പേരു നിർദേശിക്കുന്നില്ല. ആരു നയിക്കുമെന്നു ഞങ്ങൾ പറയുന്നില്ല. ഞങ്ങൾക്ക് ഒരുമിച്ച് പോരാടാനാണ് താൽപര്യം. വിഘടിത ശക്തികൾക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം. 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നമ്മൾ നമ്മുടെ സഖ്യം ശക്തിപ്പെടുത്തണം’’– ഖർഗെ പറഞ്ഞു.
gtag('config', 'G-C53ZSC49C4');
Comments are closed for this post.