2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയെ ബി.ജെ.പിയിലെത്തിച്ചത് പൊലിസ് തട്ടിക്കൊണ്ടുപോയി?

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ ഒരു എം.എല്‍.എയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് പാര്‍ട്ടി മാറ്റിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാന്‍ സംസ്ഥാന പൊലിസിനെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഇതേച്ചൊല്ലി ഇന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിക്കുകയും നാലു തവണ സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു. രാജ്യസഭയില്‍ മേധാവിത്വം നേടാന്‍ തങ്ങളുടെ എം.എല്‍.എമാരെ മോഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വ്യാരയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ പുനാഭായ് ഗമിത് മറ്റൊരു ജനപ്രതിനിധിയുടെ വീട്ടിലേക്കു പോവുമ്പോള്‍ ജില്ലാ പൊലിസ് സൂപ്രണ്ട് തട്ടിക്കൊണ്ടുപോയെന്നാണ് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സഭയില്‍ പറഞ്ഞത്.

വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നല്‍കുമെന്നും പാര്‍ട്ടി വിടണമെന്നും പൊലിസ് ആവശ്യപ്പെട്ടെന്നും ഗുലാം നബി പറഞ്ഞു. മത്സരിക്കാനുള്ള ടിക്കറ്റിനു വേണ്ടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച ഒരുക്കിത്തരാമെന്നും പൊലിസ് സുപ്രണ്ട് വാഗ്ദാനം ചെയ്തതായി ഗുലാം നബി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News