2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇന്ത്യ മുന്നണിയെ നയിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കോണ്‍ഗ്രസില്‍ നിന്നുതന്നെ ചെയര്‍മാന്‍ വേണമെന്ന് നിതീഷ്

ഇന്ത്യ മുന്നണിയെ നയിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കോണ്‍ഗ്രസില്‍ നിന്നുതന്നെ ചെയര്‍മാന്‍ വേണമെന്ന് നിതീഷ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ വിര്‍ച്വലായി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇതേ പദവിക്കായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇന്നത്തെ യോഗത്തില്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ആള്‍ വരണമെന്നാണ് നിതീഷ് അഭിപ്രായപ്പെട്ടത്. അതേസമയം, നിതീഷിനെ കണ്‍വീനറാക്കുന്നതില്‍ മമത ബാനര്‍ജി എതിര്‍പ്പ് ഉന്നയിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.