2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോണ്‍ഗ്രസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നടത്താന്‍ അനുമതി

കോണ്‍ഗ്രസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യം റാലി കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നടത്താന്‍ അനുമതി

കോഴിക്കോട്: കോണ്‍ഗ്രസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നടത്താന്‍ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അനുമതി. കഴിഞ്ഞ ദിവസം പറഞ്ഞ നിര്‍ദേശം കോണ്‍ഗ്രസ് അംഗീകരിച്ചുവെന്ന് കലക്ടര്‍ അറിയിച്ചു. സ്ഥിരം വേദി ഒഴിവാക്കണമെന്നാണ് നേരത്തെ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് കടപ്പുറത്ത് തീരുമാനിച്ച ദിവസം തന്നെ റാലി സംഘടിപ്പിക്കുമെന്ന് നേരത്തെ ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. തര്‍ക്കം ഉണ്ടായ സാഹചര്യത്തില്‍ ബീച്ച് ആശുപത്രിക്ക് മുന്‍പിലേക്ക് വേദി മാറ്റാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.

ഈ മാസം 23ന് കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. നവകേരള സദസ് നടക്കുന്നതിനാല്‍ അനുമതി നല്‍കാനാവില്ലെന്നാണ് കലക്ടര്‍ അറിയിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ പറഞ്ഞിരുന്നു. 24,25,26 തീയതികളിലാണ് നവകേരള സദസ് കോഴിക്കോട്ട് നടക്കുന്നത്. നവകേരള സദസിന് വേണ്ടി ബീച്ചില്‍ വേദി ഒരുക്കാനുണ്ട്. അത് ഒഴികെയുള്ള സ്ഥലം കോണ്‍ഗ്രസ് പരിപാടിക്ക് ഉപയോഗിക്കാം. അനുമതിയില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞിരുന്നു.

   

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നേരത്തെ തീരുമാനിച്ച പ്രകാരം ഈ മാസം 23ന് കോഴിക്കോട് കടപ്പുറത്ത് തന്നെ നടത്തുമെന്ന് എം.കെ രാഘവന്‍ എം.പിയും നേരത്തെ വ്യക്തമാക്കിയിരുന്നു. റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കുമെന്നും എം.കെ രാഘവന്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ ഹമാസിനെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.