ന്യൂഡല്‍ഹി• ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് അഭിപ്രായ രൂപീകരണം നടത്തുന്ന 22ാമത് ലോകമ്മിഷന്‍ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്.
വിഭാഗീയതയുണ്ടാക്കി ഭരണപരാജയം മറച്ചുവയ്ക്കാനുള്ള മോദി സര്‍ക്കാരിന്റെ ഏറ്റവും പുതിയ നീക്കമാണിതെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
2018ല്‍ 21ാം നിയമകമ്മിഷന്‍ സമാനമായി അഭിപ്രായം തേടുകയും ഈ ഘട്ടത്തില്‍ ആവശ്യമോ അനിവാര്യമോ അല്ലെന്ന് ചൂണ്ടിക്കാട്ടി വേണ്ടെന്ന് വയ്ക്കുകയും ചെയ്തതാണ്.ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യം ആഘോഷിക്കപ്പെടേണ്ടതാണെന്നാണ് കമ്മിഷന്‍ അന്ന് വ്യക്തമാക്കിയതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സമൂഹത്തിലെ വൈരുദ്ധ്യം പരിഹരിക്കുക എന്നതിനര്‍ഥം എല്ലാ വ്യത്യാസങ്ങളും ഇല്ലാതാക്കുക എന്നല്ല.
ഒട്ടുമിക്ക രാജ്യങ്ങളും ഇപ്പോള്‍ വൈവിധ്യത്തെ അംഗീകരിക്കുകയാണ്. വ്യത്യാസമെന്നാല്‍ അത് വിവേചനമാണെന്നല്ല, മറിച്ച് ശക്തമായ ജനാധിപത്യത്തിന്റെ സൂചനയാണെന്നും നിയമകമ്മിഷന്‍ ചൂണ്ടിക്കാട്ടിയതാണ്. ഈ നിലപാടിനെ മറികടന്ന് ഇപ്പോള്‍ വീണ്ടും അഭിപ്രായരൂപീകരണം നടത്തുന്നതിന് കാരണമൊന്നും ചൂണ്ടിക്കാട്ടാനായിട്ടില്ല. ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരേ നിരവധി കോടതി വിധികളുണ്ട്.ബി.ജെ.പിയുടെ രാഷ്ട്രീയ അഭിലാഷങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് രാജ്യതാല്‍പര്യങ്ങളെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
Comments are closed for this post.