2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഉപരി പഠനം ഫ്രാന്‍സില്‍; യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കുന്നതില്‍ കണ്‍ഫ്യൂഷനുണ്ടോ? ഏറ്റവും മികച്ച 25 ഫ്രഞ്ച് സര്‍വ്വകലാശാലകള്‍ ഇവയാണ്

ഉപരി പഠനം ഫ്രാന്‍സില്‍; യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കുന്നതില്‍ കണ്‍ഫ്യൂഷനുണ്ടോ? ഏറ്റവും മികച്ച 25 ഫ്രഞ്ച് സര്‍വ്വകലാശാലകള്‍ ഇവയാണ്

വിദേശത്ത് ഉപരിപഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങൡലൊന്നാണ് ഫ്രാന്‍സ്. പഠനത്തിനും ജോലിക്കുമായി ഇതിനോടകം ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഫ്രാന്‍സിലേക്ക് കുടിയേറിയിട്ടുണ്ട്. വിദേശ വിദ്യാഭ്യാസ രംഗത്തെ വമ്പന്‍ സാധ്യതകള്‍ ലക്ഷ്യംവെച്ച് കൊണ്ട് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി കുടിയേറ്റം പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ക്ക് ഫ്രഞ്ച് സര്‍ക്കാരും തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ് 2030 ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കാനുള്ള പദ്ധതികള്‍ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ തുടക്കം കുറിച്ചതും. ഇന്ത്യയുമായുള്ള പുതിയ സാമ്പത്തിക കരാറിന്റെ ഫലമായാണ് പുതിയ നീക്കം. കൂടാതെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രഞ്ച് പാഠ്യപദ്ധതിയുമായി അടുപ്പിക്കുന്നതിന് അക്കാദമിക തലത്തില്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്കും സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്.

ഫ്രഞ്ച് യൂണിവേഴ്‌സിറ്റികള്‍

യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്. വമ്പിച്ച തൊഴില്‍ സാധ്യതയും ഫ്രാന്‍സ് മുന്നോട്ട് വെക്കുന്നുണ്ട്. ടെക്, സയന്‍സ്, ആര്‍ട്‌സ് വിഷയങ്ങളില്‍ മികച്ച കരിയര്‍ മുന്നോട്ട് വെക്കുന്നവയാണ് ഫ്രഞ്ച് യൂണിവേഴ്‌സിറ്റികള്‍.

ഏത് രാജ്യത്തായാലും പഠനത്തിനായി ചേക്കേറുന്ന സമയത്ത് മികച്ച യൂണിവേഴ്‌സിറ്റികള്‍ തന്നെ തെരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ്. ലോകോത്തര നിലവാരമുള്ള മികച്ച പല സര്‍വ്വകലാശാലകളും ഫ്രാന്‍സിലുണ്ട്. 2024 ലെ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ റാങ്കിങ് പ്രകാരം ഫ്രാന്‍സിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായി പി.എസ്.എല്‍ റിസര്‍ച്ച് യൂണിവേഴ്‌സിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ആദ്യ 25 ഫ്രഞ്ച് യൂണിവേഴ്‌സിറ്റികളുടെ പട്ടികയാണ് ചുവടെ,

  1. Paris Sciences et Lettres PSL Research Universtiy Paris
    2. Universite ParisSaclay
    3. Institut Polytechnique de Paris
    4. Sorbonne Universtiy

5. Universite Paris Cite
6. École Normale Superieure de Lyon
7. Universite Grenoble Alpes
8. Montpellier Universtiy

9. AixMarseille Universtiy

10. Universtiy of Bordeaux
11. Cetnrale Nantes
12. Claude Bernard Universtiy Lyon 1
13. École des Ponts ParisTech
14. Universtiy of Toulouse
15. IMT Atlantique
16. Institut Agro
17. Universtiy of Côte d’Azur
18. ENSTA Bretagne
19. Nantes Universite
2. Sciences Po
21. École Cetnrale de Lyon
22. École des Mines de SaintÉtienne
23. École Nationale des Travaux Publics de l’État (ENTPE)
14. Universtiy of Lille
25. Universtiy of Lorraine


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.