2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വിദ്യാര്‍ഥി സംഘര്‍ഷം: എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

വിദ്യാര്‍ഥി സംഘര്‍ഷം: എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് അടച്ചിടാന്‍ തീരുമാനിച്ചത്.

എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുല്‍ നാസിറിന് സംഘര്‍ഷത്തില്‍ കുത്തേറ്റിരുന്നു ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. കാമ്പസില്‍ നാടക പരിശീലനം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു സംഘം വിദ്യാര്‍ഥികളുമായി സംഘര്‍ഷമുണ്ടാകുയായിരുന്നു.അബ്ദുല്‍ നാസിര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ആക്രണമത്തിന് പിന്നില്‍ ഫ്രട്ടേണിറ്റി, കെ.എസ്.യു പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാലിനെ ഒരുസംഘം മര്‍ദിച്ചിരുന്നു. സാരമായി പരിക്കേറ്റ ബിലാല്‍ എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ബിലാലിനെ ക്രൂരമായി ആക്രമിച്ചതെന്ന് ഫ്രറ്റേണിറ്റി ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.