2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; ക്രിസ്തുമസ് ആഘോഷിക്കാനെത്തിയ യുവാക്കളും പൊലിസും തമ്മില്‍ ഏറ്റുമുട്ടി

മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; ക്രിസ്തുമസ് ആഘോഷിക്കാനെത്തിയ യുവാക്കളും പൊലിസും തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ക്രിസ്തുമസ് ആഘോഷിക്കാനെത്തിയ യുവാക്കളും, പൊലിസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ എഎസ് ഐ അടക്കമുള്ളവര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നാല് യുവാക്കളെ മ്യൂസിയം പൊലിസ് കസ്റ്റഡിയിലെടുത്തു.

നൈറ്റ് ലൈഫ് ആരംഭിച്ചത് മുതല്‍ മാനവീയം വീഥിയില്‍ കൂട്ടത്തല്ലായിരുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ നിസ്സാര കാര്യങ്ങള്‍ക്ക് ലഹരിയുടെ പിടിയില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു പലരും. ഇത് തലവേദനയായതോടെ പൊലീസ് നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കിയിരുന്നു. മൈക്ക് ഉപയോഗം പത്ത് മണിയാക്കുകയും റോഡിന് രണ്ടുവശത്തും ബാരിക്കേഡ് വെച്ച് നിയന്ത്രിക്കുകയും ചെയ്തിരുന്നു. പതിനൊന്നിന് ശേഷം എല്ലാവരെയും ഒഴിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മാനവീയത്തിലെ കലാകാരന്മാരുടെ കൂട്ടായ്മ നഗരസഭക്കും സിപിഎം ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കി. ഈ പരാതി പരിഗണിച്ച് മേയര്‍ കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരുന്നു. മൈക്ക് ഉപയോഗം പതിനൊന്ന് വരെയാക്കി. പതിനൊന്നിന് ശേഷം പുലര്‍ച്ച അഞ്ച് വരെ മൈക്കിലാതെ കലാപരിപാടി വെക്കാനും അനുവദിച്ചിരുന്നു. എന്നാല്‍, ഇളവുകള്‍ വഴി നൈറ്റ് ലൈഫില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു പൊലീസ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.