കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം. തിരുവനന്തപുരം മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തിയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനെ ആലുവയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 6.30 ന് തിരുവനന്തപുരം മംഗലപുരത്ത് വെച്ചായിരുന്നു സംഭവം. പറവൂരില്‍ ചികിത്സയിലായ മകളുടെ അടുത്ത് പോകാന്‍ ആലുവക്ക് ടിക്കറ്റ് എടുത്തതായിരുന്നു യുവതി. യാത്രക്കാരി ഇരുന്ന സീറ്റ് റിസര്‍വേഷന്‍ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ടക്ടര്‍ തന്റെ സീറ്റിലേക്ക് വിളിച്ചിരുക്കിയത്. ഇയാള്‍ക്കെതിരെ 354 ,351 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. പ്രതിയെ ആലുവ പൊലീസ് ഉടന്‍ കോടതിയില്‍ ഹാജരാക്കും.
Comments are closed for this post.