
കൊല്ലം: കരുനാഗപ്പള്ളിയില്‍ ദമ്പതികളെ ശരീരത്തില്‍ ഷോക്കേല്‍പ്പിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് സാബു ഷീജ ദമ്പതികളേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെയോടെയാണ് സംഭവം.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.