മസ്‌ക്കത്ത്: പ്രവാസികളായ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ച് ഒമാന്‍. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കാണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യം പ്രഖ്യാപിച്ച സാമൂഹിക സംരക്ഷണ ഉത്തരവിലാണ് സ്വകാര്യ മേഖലയിലെ വിദേശികളുടെ ആരോഗ്യ പരിരക്ഷയെക്കുറിച്ചുളള കാര്യങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇത് പ്രകാരം സ്വദേശികള്‍ക്ക് പുറമെ സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാകുന്നതാണ്. രോഗങ്ങള്‍, തൊഴില്‍ വേളയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ എന്നിവയില്‍ നിന്നെല്ലാമുളള പരിരക്ഷ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടും.
അപകടത്തില്‍ പെടുന്ന അല്ലെങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ പരിക്ക്, അല്ലെങ്കില്‍ രോഗത്തിന്റെ അവസ്ഥ എന്നിവ പരിഗണിച്ചാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. അതേസമയം നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 17,84,736 പ്രവാസികളാണുളളത്. ഇതില്‍ ഭൂരിഭാഗം പേരും സ്വകാര്യ മേഖലയിലാണ് തൊഴിലെടുക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 44,236 പ്രവാസികളും തൊഴിലെടുക്കുന്നുണ്ട്.
Content Highlights:compulsory health insurance for expatriates in oman
Comments are closed for this post.