2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കോമണ്‍ വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം; റെക്കോര്‍ഡോടെ മെഡലുയര്‍ത്തി അചിന്ത ഷിവലി

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ നേട്ടം തുടരുന്നു. പുരുഷന്‍മാരുടെ 73കിലോ ഭാരദ്വഹനത്തില്‍ അചിന്ത ഷിവലി ഇന്ത്യക്കായി മൂന്നാം സ്വര്‍ണം സ്വന്തമാക്കി. ഈ നേട്ടത്തോടെ ഇന്ത്യയ്ക്ക് ഇതുവരെ ആറ് മെഡലുകള്‍ ലഭിച്ചു.

സ്‌നാച്ചില്‍ 137 കിലോ ഗ്രാം ഉയര്‍ത്തിയ അചിന്ത രണ്ടാം ശ്രമത്തില്‍ 140 കിലോ ഭാരം എടുത്തുയര്‍ത്തി. മൂന്നാം ശ്രമത്തില്‍ 143 കിലോയാണ് അദ്ദേഹത്തിന് ഉയര്‍ത്താനായത്.

ആകെ 313 കിലോ ഉയര്‍ത്തി അചിന്ത കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

67 കിലോ ഗ്രാം വിഭാഗത്തില്‍ ജെറമി ലാല്‍റിന്‍നുങ്കയും (ഉയര്‍ത്തിയത് 300 കിലോ ഗ്രാം ഭാരം) 49 കിലോ ഗ്രാം വിഭാഗത്തില്‍ മീരാബായ് ചാനുവുമാണ് (ഉയര്‍ത്തിയത് 201 കിലോ ഗ്രാം ഭാരം) നേരത്തെ സ്വര്‍ണം നേടിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് മൂന്ന് മെഡല്‍ പോരാട്ടങ്ങളാണുള്ളത്. പുരുഷന്‍മാരുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ പാരാ സ്വിമ്മിങ്, ഭാരോദ്വഹനത്തില്‍ 81 കിലോ പുരുഷ വിഭാഗം, 71 കിലോ വനിതാ വിഭാഗം എന്നിവയിലാണ് മത്സരങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.