2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചെറിയ വിലക്ക് ഒരു കുഞ്ഞന്‍ ഇലക്ട്രിക്ക് കാര്‍; കോമറ്റുമായി എം.ജി മോട്ടേഴ്‌സ്

ചെറിയ വിലക്ക് ഒരു കുഞ്ഞന്‍ ഇലക്ട്രിക്ക് കാര്‍; കോമറ്റുമായി എം.ജി മോട്ടേഴ്‌സ്

ചെറിയ വിലക്ക് ഒരു കുഞ്ഞന്‍ ഇലക്ട്രിക്ക് കാര്‍; കോമറ്റുമായി എം.ജി മോട്ടേഴ്‌സ്

രാജ്യത്തെ രണ്ടാമത്തെ ഇലക്ട്രിക്ക് വാഹനം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് എം.ജി മോട്ടേഴ്‌സ്. കോമറ്റ് എന്ന വാഹനമാണ് എം.ജി മോട്ടേഴ്‌സ് പ്രദര്‍ശിപ്പിച്ചത്. ഏകദേശം പത്ത് ലക്ഷം രൂപയോളം വില പ്രതീക്ഷിക്കപ്പെടുന്ന കോമറ്റ് എന്ന് വിപണിയിലേക്കെത്തുമെന്ന കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല.

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മെക്‌റോബര്‍ട്‌സണ്‍ എയര്‍ റെയ്‌സില്‍ പങ്കെടുത്ത 1934 മോഡലിലുള്ള ഒരു ബ്രിട്ടീഷ് വാഹനത്തെ ആസ്പദമാക്കിയാണ് വാഹനത്തിന് എം.ജി മോട്ടേഴ്‌സ് പേരിട്ടിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ചെറിയ ഇലക്ട്രിക്ക് കാറായ വൂലിങ് എയര്‍ എന്ന വാഹനത്തെ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ എം.ജി മോട്ടേഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്.

2974 എംഎം നീളവും 1505 എംഎം വീതിയും 1640 എംഎം ഉയരവും 2010 എംഎം വീല്‍ബേസുമുള്ള വാഹനത്തിന് നാല് യാത്രക്കാരെ ഉള്‍കൊള്ളാനുള്ള ശേഷിയുണ്ട്. മൂന്ന് ഡോറുള്ള ഈ കാറിന്റെ എയര്‍കോണ്‍, ബാറ്ററി, തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവ ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥക്ക് അനുസരിച്ചാണ് രൂപം കൊടുത്തിട്ടുള്ളത്.

വളരെ ചെറിയ വാഹനമായ കോമറ്റിന് ടാറ്റ നാനോ, മാരുതി സുസുക്കി ഓള്‍ട്ടോ എന്നിവയേക്കാള്‍ നീളം കുറവാണ്.എല്‍ഇഡി ഹെഡ്‌ലാംപും ഡിആര്‍എല്ലും എല്‍ഇഡി ടെയില്‍ ലാംപുമുള്ള വാഹനത്തിന് മുന്നിലാണ് എല്‍.ഇ.ഡി സ്ട്രിപ്പ്. 10.25 ഇഞ്ച്
ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ടോണ്‍ ഇന്റീരിയര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ,കണക്റ്റഡ് കാര്‍ ടെക്ക്,ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയടങ്ങിയ ഈ കാര്‍ അപ്പിള്‍ ഗ്രീന്‍ വിത്ത് ബ്ലാക് റൂഫ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്, കാന്‍ഡി വൈറ്റ്, കാന്‍ഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

17.3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന വാഹനത്തിന് ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 3.3 kw എസി ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്ന ഈ വാഹനം 7 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

മുന്നില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇഎസ്ഇ, ടയര്‍പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ഐ.എ.എസ് ഓഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവ ഈ വാഹനത്തിനുളള സുരക്ഷാ സംവിധാനങ്ങളാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.